ശിവഗിരി മഠം, പാപനാശം കടല്‍ത്തീരം,ജനാര്‍ദ്ദന സ്വാമിക്ഷേത്രം, എന്നിവ കേരളീയരെ മാത്രമല്ല വിദേശ ടൂറിസ്റ്റുകളെ കൂടെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ് .
വര്‍ക്കലയിലെ കടല്‍ തീരമായ പാപനാശം തീരം ദക്ഷണ കാശി എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും വര്‍ക്കലയിലെ ആരാധനാലയങ്ങളാണ്. രഘുനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാറയില്‍ ശ്രീകുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങലിലെ സ്‌കാന്ദഷഷ്ഠി വളരെ പ്രാധാന്യമുള്ളവയാണ്.
ഫോണ്‍ നമ്പര്‍
വര്‍ക്കല മുനിസിപ്പാലിറ്റി ഫോണ്‍: 0091-470-260 2360
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഫോണ്‍: 0091-470-260 2333
വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ഫോണ്‍: 0091-470-260 2222
വര്‍ക്കല ഫയര്‍ ഫോഴ്സ് ഫോണ്‍: 0091-470-260 7700
വര്‍ക്കല കെഎസ്ഇബി
(ഇലക്ട്രിസിറ്റി ഓഫീസ്) ഫോണ്‍: 0091-470-260 2231
വര്‍ക്കല വാട്ടര്‍ അതോറിറ്റി ഫോണ്‍: 0091-470-260 2402
വര്‍ക്കല പോസ്റ്റ് ഓഫീസ്
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഫോണ്‍: 0091-470-260 1928
വര്‍ക്കല പെട്രോള്‍ ബങ്ക്
ആശുപത്രികള്‍
ഗവ: ഹോസ്പിറ്റല്‍, വര്‍ക്കല ഫോണ്‍: 0091-470-260 2549
മിഷന്‍ ഹോസ്പിറ്റല്‍, വര്‍ക്കല
ജെ.ആര്‍ ഹോസ്പിറ്റല്‍, വര്‍ക്കല
മംഗള ഹോസ്പിറ്റല്‍, വര്‍ക്കല
ബാങ്കുകള്‍
ലാന്‍റ് മോര്‍ട്ട്‌ഗേജ് ബാങ്ക്(ഭൂപണയബാങ്ക്), വര്‍ക്കല ഫോണ്‍: 0091-470-260 2113
ഐസിഐസിഐ ബാങ്ക്,വര്‍ക്കല ഫോണ്‍: 0091-470-260 7368
എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), വര്‍ക്കല ഫോണ്‍: 0091-470-260 2516
എസ്ബിറ്റി (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍), വര്‍ക്കല ഫോണ്‍: 0091-470-260 2230/5
ബാങ്ക് ഓഫ് ബറോഡ, വര്‍ക്കല
കാനറ ബാങ്ക്, വര്‍ക്കല
കോര്‍പ്പറേഷന്‍ ബാങ്ക്, വര്‍ക്കല
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വര്‍ക്കല
സൌത്ത് ഇന്ത്യന്‍ ബാങ്ക്, വര്‍ക്കല
ഫെഡറല്‍ ബാങ്ക്, വര്‍ക്കല
യൂണിയന്‍ ബാങ്ക്, വര്‍ക്കല
യൂകോ ബാങ്ക്, വര്‍ക്കല
കത്തോലിക് സിറിയന്‍ ബാങ്ക്, വര്‍ക്കല
വൈശ്യ ബാങ്ക്, വര്‍ക്കല
യുഎഇ എക്സ്‌ചെയിന്‍ജ്, വര്‍ക്കല
സിനിഹൌസസ്
വിമല സിനി ഹൌസ്, വര്‍ക്കല
എസ്ആര്‍ സിനി ഹൌസ്, വര്‍ക്കല
സ്റ്റാര്‍ സിനി ഹൌസ്, വര്‍ക്കല
സ്വാതന്ത്ര്യസമരകാലത്തെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഈ പ്രദേശത്തു നിന്നും നിരവധി പേര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവന്‍, വെട്ടൂര്‍ നാരായണന്‍ വൈദ്യര്‍, എന്‍.കുഞ്ഞുരാമന്‍, കൊച്ചു കൃഷ്ണന്‍ എന്നിവര്‍. വര്‍ക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. ആര്‍ പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. അന്‍പത് വര്‍ഷത്തിലധികം നീണ്ട പൊതു പ്രവര്‍ത്തന ചരിത്രമാണ് വര്‍ക്കല രാധാകൃഷ്ണന്റേത്. രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളുമായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍.
വിശാലമായ തീരപ്രദേശം വര്‍ക്കലയുടെ വ്യാവസായിക സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന ഒന്നാണ്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന തൊഴിലവസരങ്ങള്‍,കയറ്റുമതിയിലൂടെയുള്ള വരുമാന സാദ്ധ്യത എന്നിവയാണ് ഇവിടുത്തെ ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങള്‍. സര്‍ക്കാര്‍തലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഞണ്ടിന്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ ഓടയം ചെമ്മീന്‍ ഹാച്ചറി വര്‍ക്കലയിലാണ് ആറ്റുകൊഞ്ച്, ഞണ്ട്ഹാച്ചറി എന്നിവയാണ് ഇവയില്‍ പ്രമുഖം. തിരുവനന്തപുരം ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്കായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓടയം ചെമ്മീന്‍ ഹാച്ചറിയില്‍ അക്വേറിയംകോംപ്ലക്‌സ് ആരംഭിക്കുന്നത് ഇവിടുത്തെ വ്യാവസായിക മേഖലയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മറ്റു ഇടത്തരം വ്യവസായങ്ങളാണ് ശ്രീ ഗണേഷ് ഇന്‍ഡസ്ട്രീസ്,ഹീര ഇന്‍ഡസ്ട്രീസ്,രേവതി ഇന്‍ഡസ്ട്രീസ് ,എം,എ.ആര്‍ ഇന്‍ഡസ്ട്രീസ് എന്നിവ
ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ സമതലം, കുന്നിന്‍ പുറം, ഉയര്‍ന്ന സമതലം, താഴ്വര, താഴ്ന്ന വയല്‍, ചെരിവുള്ള പ്രദേശം എന്നിങ്ങനെ ആറായി തരം തിരിക്കാം. മുന്‍സിപ്പാലിറ്റിയുടെ ഏകദേശം 1 ചതുരശ്രകിലോമീറ്ററോളം സമുദ്രതീരവും ബാക്കി ഇടനാടും ആകുന്നു. ഇടനാട് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, വളമുളള മണ്ണ്, മണല്‍, പശിമരാശിമണ്ണ്, കളിമണ്ണ് കലര്‍ന്ന മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്. നെല്ല് ,തെങ്ങ്,വിവിധ പച്ചക്കറികള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി കള്‍